LatestThiruvananthapuram

ഹൈഡ്രജന്‍ കാര്‍ കേരളത്തില്‍; മിറായ് എത്തിയത് പഠനാവശ്യത്തിന്

“Manju”

തിരുവനന്തപുരം: ഹൈഡ്രജനില്‍ ഓടുന്ന ടൊയോട്ട മിറായ് കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന സര്‍ക്കാരും ടൊയോട്ടയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. ഹൈഡ്രജന്‍ ഇന്ധനമായ വാഹനങ്ങളിലേയ്ക്ക് മാറുന്നതിന് മുന്നോടിയായിട്ടുള്ള പഠനവും പരീക്ഷണ ഓട്ടവുമാണ് നടക്കുന്നത്. കാറിന്റെ പിന്നില്‍ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലാണ് ഹൈഡ്രജന്‍ സമാഹരിക്കുന്നത്. മുന്‍വശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും, ടാങ്കില്‍ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേരുമ്ബോഴാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. 65 ലക്ഷത്തോളമാണ് വാഹനത്തിന്റെ വില.

എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാലിന്യമായി പുറത്ത് വരുന്നത് വെള്ളമാണ്. പ്രത്യേക ഉത്തരവിലൂടെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കെഎല്‍ 01 സിയു 7610 എന്ന വാഹനം ഉടന്‍ തന്നെ അധികൃതര്‍ക്ക് കൈമാറും. അതേസമയം, കെഎസ്‌ആര്‍ടിസിയും ഹൈഡ്രജന്‍ ബസ് വാങ്ങാനുള്ള ഒരുക്കത്തിലാണ്.

Related Articles

Back to top button