KeralaLatest

അഞ്ചാം ക്ലാസുകാരിക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതായി പരാതി

“Manju”

ശ്രീജ.എസ്

 

അഞ്ചാം ക്ലാസുകാരിക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതായി പരാതി. ട്യൂഷന്‍ ഫീ അടച്ചില്ലെന്ന് കാണിച്ചാണ് വിദ്യാര്‍ഥിക്ക് ക്ലാസ് നിഷേധിച്ചത്. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ബവീഷ് കുമാര്‍ വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും പരാതി നല്‍കി. കൊയിലാണ്ടി ഭാരതീയ വിദ്യാഭവന്‍ സ്കൂളിനെതിരെയാണ് പരാതി. തിങ്കളാഴ്ച മുതല്‍ സ്കൂളിലെ പ്രത്യേക ആപ് വഴി കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ബവീഷിന്‍റെ മകള്‍ ക്ഷേഖയ്ക്ക് ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ മാര്‍ച്ച്‌ മാസത്തെ ഫീസ് അടച്ചിട്ടില്ലാന്ന് അറിയാന്‍ കഴിഞ്ഞു.

Related Articles

Back to top button