KeralaLatest

മൂന്നാര്‍ ഫ്‌ളവര്‍ ഷോ 2022

“Manju”

മൂന്നാര്‍ ; വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തൃതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മൂന്നാര്‍ ഫ്‌ളവര്‍ ഷോ 2022 മെയ് 1 മുതല്‍ 10 വരെ സംഘടിപ്പിക്കുന്നു.

മൂന്നാര്‍ ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് സഞ്ചാരികള്‍ക്കായി ഇത് ഒരുക്കിയിരിക്കുന്നത്. മെയ് ഒന്നിന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. . മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും മേളയ്ക്കായി ഒരുക്കിയിട്ടുണ്ട്.

വിവിധ നിറത്തിലുള്ള മൂവ്വായിരം റോസാ ചെടികളും രണ്ടായിരം ഡാലിയകളും വിവിധ വര്‍ണ്ണങ്ങളിലുള്ള തുലിപ്‌സ് പൂക്കള്‍, ഒലിവ്, മാക്‌നോലിയ, കമീലിയ, സൈക്കിസ് ന്യൂഡ, ഫൈലാന്‍ഡസ്, പെട്രോക്രോട്ടോണ്‍സ്, യൂക്കാ സില്‍വര്‍, എക്കാ ബില്‍ബം ഇനങ്ങളില്‍പ്പെട്ട മരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുഷ്പ മേളയോടൊപ്പം ഭക്ഷ്യമേള, സെല്‍ഫി പോയിന്റ്, കലാപരിപാടികള്‍, വിപണന ശാലകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ദിവസം മൂന്നാര്‍ ഫ്‌ളവര്‍ ഷോയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ നിന്നും ആരംഭിച്ച്‌ മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സമാപിക്കുന്ന തരത്തില്‍ 50 പേരടങ്ങുന്ന സൈക്കിള്‍ റാലിയും, മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന വര്‍ണ്ണശബളമായ വിളംബര ഘോഷയാത്രയും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ എത്തിച്ചേരും. രാവിലെ 9 മുതല്‍ രാത്രി 8.30 വരെയാണ് സമയം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്.

അഡ്വ. .രാജ എം.എല്‍.എ അദ്ധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. എം.എം മണി എം.എല്‍., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ മുഖ്യ അതിഥികളായിരിക്കും.

Related Articles

Check Also
Close
Back to top button