InternationalLatest

ബെയ്‌ജിങ്‌ ഒ​ളിമ്പിക്‌സ് ; വി​ദേ​ശ​കാ​ണി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഐ​ഒ​സി

“Manju”

ലൗ​സാ​ന്‍ : ചൈ​ന​യുടെ തലസ്ഥാനമായ ബെയ്‌ജിങ്ങില്‍ 2022 ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന വിന്റ​ര്‍ ഒ​ളി​മ്പി​ക്സി​ന് വി​ദേ​ശ​ കാ​ണി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഒ​ളിമ്പിക്‌സ് ക​മ്മി​റ്റി. കോ​വി​ഡ് പ്രതിസന്ധി അവസാനിക്കാത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​ളിമ്പിക്‌സ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.
രണ്ടു ഡോസ് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സ്വീ​ക​രി​ച്ച​വ​രെ 21 ദി​വ​സ​ത്തെ ക്വാ​റന്‍ന്റൈനി​ല്‍​ നി​ന്നും ഒ​ഴി​വാ​ക്കും. അതെ സമയം അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ന്യാ​യ​മാ​യ മെ​ഡി​ക്ക​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്നും ഐ​ഒ​സി അ​റി​യി​ച്ചു. ഒ​ളിമ്പിക്‌സില്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും ബ​യോ​ബ​ബി​ളി​ല്‍ ആ​യി​രി​ക്കു​മെ​ന്നും ഐ​ഒ​സി അ​റി​യി​ച്ചു.

Related Articles

Back to top button