IndiaLatest

അർജുന രണതുംഗ ഇന്ന് ശാന്തിഗിരിയിൽ

“Manju”

 

പോത്തൻകോട്: ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുൻ മന്ത്രിയുമായിരുന്ന അർജുന രണതുംഗ ഇന്ന് ശാന്തിഗിരി ആശ്രമത്തിലെത്തും. നവഒലി ജ്യോതിർദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം ആശ്രമത്തിലെത്തുന്നത് രാവിലെ 10.30 ന് ആശ്രമത്തിലെത്തുന്ന രണതുംഗയെ സന്യാസിമാർ ചേർന്ന് സ്വീകരിക്കും. താമരപ്പർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തിയതിനുശേഷം 11 ന് സഹകരണമന്ദിരത്തിലെത്തി ആഘോഷപരിപാടികളിൽ സംബന്ധിക്കും. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയാണ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ രണതുംഗ മാധ്യമങ്ങളുമായി സംവദിക്കും. അന്നേ ദിവസം തിരുവനന്തപുരത്ത് തങ്ങിയതിനു ശേഷം അടുത്ത ദിവസം കൊച്ചിയിലേക്ക് യാത്ര തിരിക്കും.

ചെറിയ അവസരങ്ങൾ മാത്രം ലഭിച്ചിരുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടിമിനെ താഴെക്കിടയിൽ നിന്നും ഉയർച്ചയിലേക്കെത്തിച്ചത് അർജന രണതുംഗയാണ്. 18-ാം വയസ്സിൽ ശ്രീലങ്കയുടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇടംകൈയ്യൻ ബാറ്റ്സ്മാനാണ് രാജ്യത്തിന് 1996 ൽ ക്രിക്കറ്റ് ലോകകിരീടം നേടിക്കൊടുത്തത്. കളിക്കളത്തിലെ രണതുംഗൻ തന്ത്രങ്ങളെ ഇന്നും ക്രിക്കറ്റ് ലോകം പ്രശംസിക്കുകയും പല ടീമുകളും പിന്തുടരുകയും ചെയ്യുന്നുണ്ട്. ശ്രീലങ്കൻ രാഷ്ട്രീയത്തിലും ഏറെ ശോഭിച്ച വ്യക്തിത്വമാണ് അദ്ധേഹം. വ്യവസായ, ടൂറിസം വകുപ്പുകളുടെ ഡെപ്യൂട്ടി മന്ത്രി, ഹൈവേ, തുറമുഖ, ഷിപ്പിംഗ് വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Back to top button