IndiaLatest

കോവിഡ് കേസുകള്‍ കുറയുന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപെടുത്തി. 862 കോവിഡ് -19 കേസുകളാണ് ചൊവ്വാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തിനിടെ ഇതാദ്യമായാണ് കോവിഡ് കേസുകളുടെ എണ്ണം ഇത്രയും കുറയുന്നത്. തിങ്കളാഴ്ച 1334 കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 22,549 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,786 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 4,46,44,938 കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചത്. 22,549 പേര്‍ രോഗമുക്തി നേടിയതോടെ നിലവിലെ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. ഇന്ത്യയില്‍ 12-നും 14-നും ഇടയില്‍ പ്രായമുള്ള 4.12 കോടി ആളുകള്‍ ആദ്യ ഡോസും 3.23 കോടി പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. അതേസമയം, 15-നും 18-നും ഇടയില്‍ പ്രായമുള്ള 6.20 കോടി ആളുകള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 5.33 കോടി പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

Related Articles

Back to top button