KeralaLatest

ഇന്ന് ‘നവഒലി ശാന്തിസംഗമം’ എന്‍. കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിനം ‘ശാന്തിസംഗമം’ ഇന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കടകംപള്ളിസുരേന്ദ്രന്‍ എം.എല്‍.. അദ്ധ്യക്ഷത വഹിക്കും. രാജ്യസഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ... റഹീം എം.പി.യെ ആദരിക്കും.

ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഇന്‍ചാര്‍ജ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി സ്വാഗതം ആശംസിക്കുന്ന ശാന്തിസംഗമത്തില്‍ മലങ്കസര സഭ തിരുവനന്തപരും മേജ‍ര്‍ അതിരൂപത മുഖ്യവികാരി ജനറല്‍ മോണ്‍ ഫാ.ഡോ.മാത്യു മനങ്കരക്കാവില്‍, ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യണ്‍ ഹെഡ് സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഡി.കെ. മുരളി എം.എല്‍.., വിന്‍സെന്റ് എം.എല്‍.., സി.പി.. ദേശീയ നിര്‍വ്വാഹക സമിതി അംഗം പന്ന്യന്‍ രീവീന്ദ്രന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍, സി..റ്റി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ബി.ജെ.പി. നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയന്‍, മുന്‍ മന്ത്രി വി.സുരേന്ദ്രന്‍ പിള്ള, എന്നിവര്‍ പ്രഭാഷണം നടത്തും. സി.പി..(എം.) വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ.. സലീം, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.അനില്‍ കുമാര്‍, വാനപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജീവ് കെ., സി.പി..(എം) കോലിയക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എസ്. വത്സന്‍, കോണ്‍ഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പൂലന്തറ കെ.കിരണ്‍ദാസ്, ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ ജനറല്‍ മാനേജര്‍ ഡി.പ്രദീപ് കുമാര്‍, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഇന്‍ഡസ്ട്രീസ്) എസ്.കെ. വിജയരാജന്‍, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ ഓമന എസ്., ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ അജോ ജോസ്, ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഗുരുപ്രിയന്‍ ജി., ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ കുമാരി സുകൃത എ എന്നിവര്‍ ആശംസകളര്‍പ്പിക്കും. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയര്‍ കണ്‍വീനര്‍ സജീവന്‍ ഇ. കൃതജ്ഞതയര്‍പ്പിക്കും.

Related Articles

Back to top button