IndiaLatest

റെവാരി – മദാര്‍ സര്‍വീസ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

ന്യൂഡല്‍ഹി : വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രെയിറ്റ് കോറിഡോറിന്റെ റെവാരി- മദാര്‍ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍റഫറന്‍സിലൂടെയാണ് ഉദ്ഘാടനം. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാനായാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഗവര്‍ണര്‍മാര്‍, കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഖുര്‍ജ-ഭൂപുര്‍ സെക്ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് റെവാരി- മദാര്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്നത്. ലോകത്തെ ആദ്യ ഡബിള്‍ സ്റ്റാക്ക് ലോംഗ് ഹൗള്‍ സര്‍വ്വീസും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ അടേലി മുതല്‍ രാജസ്ഥാനിലെ കൃഷ്ണഘട്ട് വരെയാണ് സര്‍വ്വീസ്.

Related Articles

Back to top button