IndiaLatest

മുൻ രാഷ്ട്രപതിയുടെ നിര്യാണം: സംസ്ഥാനത്ത് സെപ്തംബർ 6 വരെ ദു:ഖമാചരണം.

“Manju”

ഷൈലേഷ്കുമാർ.കൻമനം.

തിരുവനന്തപുരം: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയോടുള്ള ആദരസൂചകമായി രാജ്യാപകമായി ദു:ഖമാചരിക്കും. ഇതിൻ്റെ ഭാഗമായി കേരള സർക്കാർ സെപ്തംബർ ആറ് വരെ ഔദ്യോഗികമായി ദു:ഖമാചരിക്കുന്നുമെന്ന് പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികൾ ഉണ്ടായിരിക്കുകയില്ല. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമാക്കാൻ മുഖ്യമന്ത്രി ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.
ഇതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.പ്രണമുഖർജി യുടെ വിയോഗം രാഷ്ട്രത്തിനും, ജനതയ്ക്കും കനത്ത നഷ്ടമാണെന്നും, ആ സ്മരണക്കു മുമ്പിൽ ആദരാഞ്ഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

Related Articles

Back to top button