LatestThrissurUncategorized

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു യുവതി തെറിച്ചു വീണു

“Manju”

ഇരിങ്ങാലക്കുട: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു തെറിച്ചുവീണ് യുവതിക്കു പരുക്കേറ്റു.
തിലകം മഞ്ഞളി വീട്ടില്‍ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്.പരുക്കേറ്റ അലീനയെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ക്ക് പോകുകയായിരുന്ന എം.എസ്.മേനോന്‍ ബസ് കാട്ടൂര്‍ റോഡില്‍നിന്ന് ബൈപാസിലേക്ക് തിരിയുന്നതിനിടെ പിന്‍വശത്തെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന അലീന തെറിച്ചു പുറത്തേക്കു വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒരു വളവില്‍ അമിതവേഗത്തില്‍ തിരിഞ്ഞതോടെയാണ് പിന്‍വശത്തെ ഡോറിന് സമീപം നിന്ന യുവതിയാണ് റോഡിലേക്ക് തെറിച്ച്‌ വീണതും ഗുരുതരമായി പരിക്കേറ്റതും. ബസ് സാധാരണ വഴിയില്‍ നിന്ന് മാറി മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ബസിന്റെ ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദ്ദേശം നേരത്തേതന്നെയുള്ളതാണ്. ഇത് ലംഘിച്ചാണ് ബസ് യാത്ര നടത്തിയത്.
അതേസമയം ബസ് റൂട്ട്മാറ്റിയാണ് സഞ്ചരിച്ചതെന്നാണ് ആക്ഷേപം.ബസ് സ്റ്റാന്‍ഡില്‍നിന്ന് മെയിന്‍ റോഡിലൂടെ പോകേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ബൈപാസ് റോഡിലൂടെ പോയതെന്നാണ് വിവരം.

Related Articles

Back to top button