KeralaLatest

വിധിയെ തോല്‍പ്പിച്ച്‌ പാര്‍വതിയും ലക്ഷ്മിയും

“Manju”

 

കിട്ടി എന്ന ഒരു വാട്സാപ്പ് സന്ദേശം ശ്രീവൈകുണ്ഠം ഫാമിലിഗ്രൂപ്പില്‍ വന്നെങ്കിലും അമ്മ സീത കണ്ടിരുന്നില്ല. പിന്നീടെപ്പൊഴോ നോക്കിയപ്പോള്‍ തുടക്കത്തിലെ കിട്ടിഎന്ന മെസേജിലെ ഭാഗമാണ് ആദ്യം കണ്ണിലുടക്കിയത്. ‘ഒരാള്‍ക്കാണോ അതോ രണ്ടു പേര്‍ക്കുമോ?’ മനസ്സിലുയര്‍ന്നത് പകുതി ആശങ്കയും പകുതി സന്തോഷവും ഇടകലര്‍ന്ന ചോദ്യം, മറക്കാതെ തന്നെ ഗ്രൂപ്പില്‍ മെസേജിട്ടു. ‘അമ്മയിതൊന്നും അറിയുന്നില്ലേ, രണ്ടു പേര്‍ക്കും കിട്ടിഎന്ന മകന്റെ സന്ദേശം ഗ്രൂപ്പില്‍ തെളിഞ്ഞതോടെ സന്തോഷംകൊണ്ട് താന്‍ വല്ലാത്ത ഷോക്കിലായിപ്പോയതായി സീത പറയുന്നു.

കുറെ നേരം ഞാനങ്ങനെ കണ്ണുമടച്ച്‌ ഇരുന്നുപോയി. മനസ്സു നിറയെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. പിന്നീടാണ് ബസിലുള്ളവരോടെല്ലാം കാര്യം പറഞ്ഞത്…” കേള്‍വിയില്ലായ്മയുടെ വേദനകളെയും പരിമിതികളെയും ആര്‍ജവത്തോടെ പൊരുതിത്തോല്‍പിച്ച്‌ ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വിസില്‍ ഇടമുറപ്പിച്ച ഇരട്ടകളായ ലക്ഷ്മിയുടെയും പാര്‍വതിയുടെയും ഇരട്ടിമധുരമേകിയ നേട്ടത്തെ കുറിച്ചുള്ള ഈ അമ്മയുടെ വാക്കുകളില്‍ എല്ലാമുണ്ട്. കേള്‍വിയില്ലാത്ത ഇരുവരുടെയും കാതും നാവുമാണ് സീത. പ്രയാസങ്ങള്‍ തിങ്ങിനിറഞ്ഞ വഴികളിലെ കണ്ണീരോര്‍മകളെയെല്ലാം മായ്ക്കുന്ന സന്തോഷക്കാറ്റാണ് സീതയെ സംബന്ധിച്ച്‌ മക്കളുടെ ഈ നേട്ടം.

തിരുമല ടി.വി നഗറിലാണ് അപൂര്‍വ സുന്ദര വിജയാരവങ്ങള്‍ക്ക് വേദിയായ ശ്രീവൈകുണ്ഠം‘. വീട്ടുപേരില്‍ തന്നെയാണ് വാട്സ്‌ആപ് ഗ്രൂപ്പും. പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായ സീതയുടെയും പരേതനായ അജികുമാറിന്‍റെയും മക്കളായ ലക്ഷ്മിക്കും പാര്‍വതിക്കും വിഷ്ണുവിനും ജന്മനാ കേള്‍വിശക്തിയില്ല.

അതുകൊണ്ട് തന്നെ വാട്സ്‌ആപ് ഗ്രൂപ്പാണ് കുടുംബത്തിലെ പ്രധാന ആശയവിനിമയ മുറി. സഹോദരങ്ങള്‍ പരസ്പരം ഫോണ്‍വിളിയില്ല. മെസേജ് വഴിയാണ് കാര്യങ്ങള്‍ പറയുക. അതുകൊണ്ട് തന്നെ സ്വപ്നസമാന നേട്ടം ആദ്യം കുടുംബമറിഞ്ഞതും ഈ ഫാമിലി ഗ്രൂപ് വഴി തന്നെ. എന്‍ജിനീയറിങ് സര്‍വിസില്‍ 74ാം റാങ്കാണ് പാര്‍വതിക്ക്, ലക്ഷ്മിക്ക് 75ഉം. വിജയപ്പട്ടികയില്‍ മലയാളികളാരുമില്ലെന്നതും ഈ ഇരട്ടകളുടെ നേട്ടത്തിന് മാറ്റേകുന്നു.

ലക്ഷ്മി ജലവിഭവ വകുപ്പില്‍ അസിസ്റ്റന്‍റ് എന്‍ജിനീയറാണിപ്പോള്‍. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തദ്ദേശ സ്വയംഭരണ വകുപ്പില്‍ കടപ്ലാമറ്റം പഞ്ചായത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് പാര്‍വതി. കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയര്‍ പദവിയില്‍ നിയമനം പ്രതീക്ഷിച്ചിരിക്കുമ്ബോഴാണ് പാര്‍വതിക്ക് എന്‍ജിനീയറിങ് സര്‍വിസ് മേഖലയിലെ ഉയര്‍ന്ന പരീക്ഷ നേട്ടം തേടിയെത്തുന്നത്.

 

 

 

Related Articles

Back to top button