IndiaLatest

ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി ജനിക്കണം, അല്ലെങ്കില്‍ നഷ്ടപരിഹാരം

“Manju”

ഡെറാഡൂണ്‍: ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്ക് ഒരു പേരക്കുട്ടിയെ നല്‍കണം എന്നും ഇല്ലെങ്കില്‍ 5 കോടി രൂപ നഷ്ട പരിഹാരം നല്‍കണം എന്നും ആവശ്യപ്പെട്ട് ദമ്ബതികള്‍ കോടതിയില്‍. മകനും മരുമകള്‍ക്കുമെതിരെയാണ് മാതാപിതാക്കളുടെ വിചിത്ര പരാതി.
ഉത്തരാഖണ്ഡിലാണു സംഭവം. എസ്‌ആര്‍പ്രസാദ് എന്നയാളാണ് ഭാര്യയ്ക്കൊപ്പം കോടതിയെ സമീപിച്ചത്. മകനെ അമേരിക്കയില്‍ വിട്ടു പഠിപ്പിക്കാനും വീടു വയ്ക്കാനുമെല്ലാമായി പണം ചെലവായി. ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് വീടു വച്ചത്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ സാമ്ബത്തികമായി തകര്‍ന്നിരിക്കുകയാണ്. മകനും മരുമകളും 2.5 കോടി വീതം തങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണം എന്നാണ് പരാതിയില്‍ പറയുന്നത്. പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് 2016ല്‍ മകന്റെ വിവാഹം നടത്തിയത്‌. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. ആണായാലും പെണ്ണായാലും കുഴപ്പമില്ല. ഒരു പേരക്കുട്ടിയെ മാത്രമാണു വേണ്ടതെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

Related Articles

Back to top button