LatestThiruvananthapuram

പഠനയാത്രകള്‍ക്കും വിനോദയാത്രകള്‍ക്കും അനുമതി

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്തെ പ്രൊഫെഷണല്‍ കോളേജുകളടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താന്‍ അനുമതി നല്‍കുകയാണെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

ഇക്കാര്യത്തില്‍ ഉത്തരവ് പുറത്തിറങ്ങി. യാത്രാവേളയില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവികള്‍ ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു

Related Articles

Back to top button