KeralaLatest

പകര്‍ച്ചപ്പനിയെ സൂക്ഷിക്കൂ.. കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ശാന്തിഗിരി വെല്‍നസ്.

“Manju”

പോത്തന്‍കോട് : മഴക്കാലമായി, കാലാവസ്ഥ വ്യതിയാനം മൂലം അന്തരീക്ഷത്തിനുണ്ടാകുന്ന മാറ്റം ജീവജാലങ്ങളിലും പ്രതിഫലിക്കുന്നു. നിരവധിപേരാണ് പനിമൂലം ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത്.  കേരളത്തിൽ പകർച്ചപ്പനികൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. വൈറൽ പനി, ഡെങ്കി പനി, എലിപ്പനി, ഹെർപ്പിസ്, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങളാണ് ഇപ്പോൾ പൊതുവിൽ കണ്ടുവരുന്നത്. വൈറൽ പനിയോടനുബന്ധിച്ച് വയറിളക്കം, മൂത്രത്തിൽ പഴുപ്പ്, അതികഠിനമായ ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ശക്തമായ ചുമ എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്. രോഗം വരാതിരിക്കാൻ പ്രതിരോധ ഔഷധങ്ങൾ കഴിക്കണം. പ്രതിരോധത്തിനായി ആയുർവേദം ഹോമിയോ സിദ്ധ ഔഷധങ്ങൾ കഴിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

  • വ്യക്തി ശുചിത്വം പാലിക്കുക.
  • ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ സോപ്പിട്ട് കഴുകുക.
  • മാസ്ക് ധരിക്കുക.
  • മഴ നനയാതെ സൂക്ഷിക്കുക.
  • ദഹനക്കേട് ഉണ്ടാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • വെള്ളം ചൂടാക്കി കുടിക്കുക.
  • വീടിന്റെയും ആശുപത്രിയുടെയും പരിസരം ശുചിയാക്കുക, മാലിന്യമുക്തമാക്കുക., പുകയ്ക്കുക.
  • പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ചിരട്ടകളും പ്ലാസ്റ്റിക്കും ഒഴിവാക്കുക.
  • രോഗപ്രതിരോധത്തിനായി നിലവേമ്പ് കുടുനീർ കഫസുര കൊടുനീർ ഇവയിൽ ഏതെങ്കിലും വൈദ്യ നിർദ്ദേശപ്രകാരം സേവിക്കാം. ബാല സർവാംഗം എട്ടുതുള്ളി കിടക്കാൻ നേരം തേനിൽ കഴിക്കാം.

ഡോ. ബി രാജ്‌കുമാർ
മെഡിക്കല്‍ സൂപ്രണ്ട് (ആയുർവേദ)
ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ

Related Articles

Back to top button