ArticleKeralaLatest

മഹേശ്വർ ഒരു ചെറിയ കുട്ടിയല്ല…ഒന്നൊന്നര കുട്ടിയാണ്…

“Manju”

സുരേഷ് മരോട്ടിക്കൽ

ഇത് മഹേശ്വർ……
ഇരിങ്ങാലക്കുടക്കടുത്ത് കിഴുത്താനി സ്വദേശികളായ മനുരാജിന്റേയും ജിനിയുടേയും മകൻ.
കാറളം ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി.
മഹേശ്വറിന്റെ അച്ഛനും മുത്തച്ഛനും കാറളം സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ.

മഹേശ്വർ ഒരസാധാരണ പ്രതിഭയാണ്…..
വിരൽത്തുമ്പുകളുടെ സൂക്ഷ്മ ചലനങ്ങൾക്കൊണ്ട്, അസാധ്യവരകളാൽ, ഭാവനയുടേയും സമർപ്പണത്തിന്റേയും മായാലോകം സൃഷ്ടിക്കുന്ന അനുഗൃഹീതനായ കുഞ്ഞുകലാകാരൻ…..

അവന്റെ വരകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ അങ്ങ് നെൽസൺ മണ്ടേല വരെയുള്ളവരുണ്ട്…..
ടൊവിനോയുണ്ട്…. കെ.എസ്. ചിത്രയുണ്ട്, കണ്ണീരുണങ്ങാത്ത കർഷകനുണ്ട്…..
അവന്റെ ബാല്യത്തിലെ പഞ്ചവർണ്ണ തത്തയുണ്ട്…..
ഒരു നേരത്തെ അന്നത്തിനുവേണ്ടി ജീവൻ നഷ്ടപ്പെട്ട മധുവുണ്ട്….
അങ്ങനെ മഹേശ്വർ അവന്റെ ചിത്രങ്ങളിലൂടെ , ഈ സമൂഹത്തിന്റെ നേർക്കാഴ്ചകൾ നമ്മുക്ക് മുന്നിൽ വരക്കുകയാണ്….
നാളെ കലാരംഗം, സുവർണ്ണലിപികളാൽ ഈ ചിത്രക്കാരന്റെ സൃഷ്ടികളെ രേഖപ്പെടുത്തുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം….

ഈ കുഞ്ഞു കലാകാരന് ഇപ്പോൾ ആവശ്യം എല്ലാവരുടേയും പിന്തുണയാണ്
മഹേശ്വറിന്റെ കൂടുതൽ ചിത്രങ്ങൾക്ക് FB പേജ് “Maheeട Gallery ” കാണുക

 

Related Articles

Back to top button