IndiaLatest

അസമില്‍ പ്രളയം; ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം

“Manju”

ഗുവാഹത്തി: അസമിലും അയല്‍ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവടങ്ങളിലും തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍. ദിമാ ഹസോ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. ജില്ലയിലെ 12 ഗ്രാമങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് ജില്ലകളില്‍ നിന്നായി 24,681 ആളുകളെ മാറ്റി പാര്‍പ്പിച്ചു.

ഹോജായ്, ലഖിംപൂര്‍, നാഗോണ്‍ ജില്ലകളിലെ നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. 100 ലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രളയബാധിത ജില്ലകളിലെ 1732.72 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായിട്ടുണ്ട്.

Related Articles

Back to top button