IndiaLatest

പ്രധാനമന്ത്രി ഇന്ന് നേപ്പാൾ സന്ദർശിക്കും

“Manju”

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. ബുദ്ധ പൂര്‍ണിമ ദിനത്തില്‍ ബുദ്ധന്‍ ജനിച്ച നേപ്പാളിലെ ലുംബിനിയിലാണ് മോദി എത്തുക. രാവിലെ 10.30ന് ലുംബിനിയിലെത്തുന്ന പ്രധാനമന്ത്രി, പ്രാചീന ബുദ്ധ ക്ഷേത്രമായ മായാദേവി ക്ഷേത്രം സന്ദര്‍ശിക്കും. ലുംബിനി വികസന ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബുദ്ധ ജയന്തി ചടങ്ങിലും പങ്കെടുക്കും.

നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ ക്ഷണ പ്രകാരമാണ് നരേന്ദ്രമോദി ലുംബിനിയിലെത്തുന്നത്. ഇന്ത്യയുടെ ധനസഹായത്തോടെ നിര്‍മിക്കുന്ന ബുദ്ധ പൈതൃക കേന്ദ്രത്തിനും തറക്കല്ലിടും. നൂറ് കോടി ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ടാണ് പൈതൃക കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തികരിക്കുക. ജലവൈദ്യുതി, വികസനം തുടങ്ങി വിവിധ മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുക കൂടി സന്ദര്‍ശന ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button