KeralaLatest

സൗജന്യ ഭക്ഷ്യകിറ്റ്‍ : ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി

“Manju”

തിരുവനന്തപുരം : വരുമാനള്ളവര്‍ക്ക്‌ സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലെങ്കില്‍ ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. സൗജന്യകിറ്റ് ആവശ്യമെങ്കില്‍ തുടരുമെന്നും അറിയിച്ചു. കോവിഡ് ബാധിച്ച്‌ മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള സഹായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ ഈ മാസം 30-നുള്ളില്‍ തിരിച്ചേല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.

റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ 40 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ച്‌ നല്‍കുന്ന കാര്യം സജീവ പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് നല്‍കും. ഇത് നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ ക്യാബിനറ്റ് കൂടി തീരുമാനം എടുക്കും.

ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് അത് വേണ്ടായെന്ന് വയ്ക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനുള്ള പദ്ധതിയും മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അവതരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button