IndiaLatest

സൗന്ദര്യ വര്‍ദ്ധക രംഗത്തേക്ക് റിലയന്‍സ്

“Manju”

സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ രംഗത്തേക്ക് പുത്തന്‍ കാല്‍വെപ്പുമായി റിലയന്‍സ്. ബ്യൂട്ടി ആന്‍ഡ് കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പനയിലേക്കാണ് അടുത്തതായി റിലയന്‍സ് വരുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തുടനീളം 400 എക്സ്ക്ലൂസീവ് സ്റ്റോറുകള്‍ ആരംഭിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.

എല്‍വിഎംഎച്ചിന്റെ സെഫോറ മാതൃകയില്‍ മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളും ഉല്‍പ്പന്നങ്ങളും റിലയന്‍സ് അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഷോറൂം മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ ആരംഭിക്കാനാണ് സാധ്യത. കൂടാതെ, 2022 ജനുവരിയില്‍ നൈക്കയുടെ വിപണി ലക്ഷ്യമിട്ട് ടിയാര എന്ന പേരില്‍ ഒരു ബ്യൂട്ടി ഫ്ലാറ്റ്ഫോം റിലയന്‍സ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓണ്‍ലൈന്‍ പേഴ്സണല്‍ കെയര്‍ ആന്‍ഡ് ബ്യൂട്ടി മാര്‍ക്കറ്റ് രംഗത്തേക്ക് 2025 ഓടെ 4.4 ഡോളര്‍ കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button