KeralaLatestThiruvananthapuram
മഴ ശക്തിപ്പെടും, ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു
സിന്ധുമോള്‍ ആര്
തിരുവനന്തപുരം: ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ മഴ ലഭിക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതാപ്രദേശങ്ങളിലുള്ളവര് ജാഗ്രത പാലിക്കണം. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി .മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ കേരളതീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.