InternationalLatest

ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തു

“Manju”

ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം പുരോഗമിക്കുന്നു. ഇതുവരെ ആറു ലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞ 12 വയസിന് മീതെയുള്ളവരെല്ലാം എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. രാജ്യത്ത് മൊത്തം 5589214 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. മൊത്തം ജനസംഖ്യയുടെ 86.8 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ്.

Related Articles

Back to top button