KeralaLatest

രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കാണ്; മോഹന്‍ലാല്‍

“Manju”

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി നടന്‍ മോഹന്‍ലാല്‍. രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുന്നോട്ടുള്ള ഓരോ നിമിഷവും കരുതലോടെ ജീവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാന്‍ ശ്രമിച്ച്‌ വീടുകളില്‍ തന്നെ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോഹന്‍ലാലിന്റെ വാക്കുകള്‍;
‘കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാള്‍ മാരകമായി തുടരുന്ന ഈ സാഹചര്യത്തില്‍ നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും പൊതു സമൂഹങ്ങളില്‍ ഇടപഴകുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക. ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ ശുചിയാക്കുക.
സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഇടയ്ക്കിടയ്ക്ക് കൈകള്‍ വൃത്തിയായി കഴുകുക. എല്ലാത്തിനും ഉപരി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും സാമൂഹിക അകലം പാലിക്കാന്‍ ശ്രമിച്ച്‌ വീടുകളില്‍ തന്നെ കഴിയുക. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം.

Related Articles

Back to top button