Latest

‘മാതംഗി’ ; ശ്വേത മേനോൻ  ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു

“Manju”

ശ്വേത മേനോൻ നായികയായി എത്തുന്ന മാതംഗി എന്ന സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു. ശ്വേത മേനോൻ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. റിഷി പ്രസാദ് കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയിൽ ബോളിവുഡ് നടി ചാഹത്ത് പാണ്ഡെ, ചാർമിള, സീമ ജി നായർ, നസീം, കെ പി സുരേഷ് കുമാർ, ജെ.കെ നായർ, കിരൺ ദേവ് ,പ്രവീൺ, മുരളി വായാട്ട് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ.

ഒരിടവേളയ്ക്ക് ശേഷം ശ്വേത നായിക വേഷത്തിലെത്തുന്ന സിനിമ ഭക്തിയും വിശ്വാസവും ജീവിതവും പ്രമേയമാക്കി വർത്തമാനകാലത്തെ ചില യാഥാർത്ഥ്യങ്ങളാണ് അവതരിപ്പിക്കുന്നത്. ജെ.കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ കെ നായർ നിർമ്മിക്കുന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ റിതുൽ രാജാണ്. സുജാതയാണ് ആലാപനം. സംഗീതം സോമസുന്ദരം. അശ്വിൻ വാളങ്കി, ആദർശ് വിനോദ് എന്നിവരാണ് ക്യാമറ.

ഫാമിലി – ഫാൻ്റസി ജോണറിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം കൊറോണ മാനദണ്ഡപ്രകാരം അടുത്ത മാസം അവസാനം കണ്ണൂരിൽ ആരംഭിക്കും

Related Articles

Back to top button