LatestThiruvananthapuram

പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകില്ല; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന് ജനപിന്തുണ വര്‍ദ്ധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നതെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സര്‍ക്കാര്‍ രണ്ടാംവര്‍ഷത്തിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് മനസിലായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്‌ദാനങ്ങളാണ് ഇടതുമുന്നണി മുന്നോട്ടുവച്ചത്. ഇവ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് നൂറുദിന കര്‍മ്മപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ലൈഫിന്റെ ഭാഗമായി 2,95,000 വീടുകള്‍ നി‌ര്‍മ്മിച്ചു. 114 ഫ്ലാറ്റുകള്‍ പണി പൂര്‍ത്തിയാക്കി. 20750 ഓഫീസുകള്‍ക്ക് കെ ഫോണ്‍ നല്‍കി. 14000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി പുരോഗമിക്കുന്നു. 3,95,308 തൊഴില്‍ അവസരം സൃഷ്ടിച്ചു. പി.എസ്.സി വഴി 22345 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി, 1, 83,706 പേര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നിയമനം നല്‍കി. 105 പേരെ കെ..എസ് വഴി നിയമിച്ചു. 10400 പുതിയ തൊഴില്‍ അവസരങ്ങള്‍ മൂന്ന് ഐ.ടി കമ്പനികളില്‍ വന്നു. 29 ലക്ഷം ചതുശ്ര അടി ഐ.ടി പാര്‍ക്കുകളില്‍ നിര്‍മ്മാണത്തിലാണ്.

1186 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. 64.006 കുടുംബങ്ങള്‍ അതി തീവ്ര ദാരിദ്യത്തിലാണെന്ന് കണ്ടെത്തി. അവരെ ദാരിദ്രരേഖക്ക് മുകളിലേക്ക് കൊണ്ടുവരാന്‍ നടപടി തുടങ്ങി. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആരംഭിച്ചു. കൊവിഡ് കാലത്ത് ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചു. 2021-22 അധ്യയന വര്‍ഷം 144 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. .

Related Articles

Back to top button