InternationalLatest

വെടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥി ഇന്ന് നാട്ടിലെത്തും

“Manju”

യുക്രൈനില്‍ വെടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥി ഇന്ന് നാട്ടിലെത്തും.കേന്ദ്രമന്ത്രി വികെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ ഗംഗ വഴിയാണ് ഹര്‍ജോതിനെ നാട്ടിലെത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കളഞ്ഞു പോയിരുന്നതായും മന്ത്രി വ്യക്‌തമാക്കി.

ഫെബ്രുവരി 27-ാം തീയതിയാണ് യുക്രൈന്‍ തലസ്‌ഥാനമായ കീവില്‍ നിന്നും ലെവിവിലേക്ക് പോകുന്നതിനിടെ ഹര്‍ജോതിന് റഷ്യന്‍ സൈന്യത്തിന്റെ വെടിയേറ്റത്. തോളിനും, കാലിനും പരിക്കേറ്റ ഹര്‍ജോത്‌ നിലവില്‍ കീവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

Related Articles

Back to top button