EntertainmentKeralaLatest

അറുപതാം വയസിലെ മോഡല്‍ – വൈറല്‍

“Manju”

അറുപതാം വയസില്‍ മോഡലായി നാട്ടുകാരെ മുഴുവന്‍ ഞെട്ടിക്കുകയാണ് കോഴിക്കോട്ടുകാരന്‍ മമ്മിക്ക. ലുങ്കിയും ഷര്‍ട്ടും ധരിച്ച്‌ മുടി നീട്ടി വളര്‍ത്തിയ രൂപത്തിലായിരുന്ന മമ്മിക്ക ഐപാഡും പിടിച്ച്‌ കോട്ടും സ്യൂട്ടും ധരിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
കൂലിപ്പണി കഴിഞ്ഞ് മുഷിഞ്ഞ വേഷത്തില്‍ മീനും പച്ചക്കറിയുമെല്ലാം വാങ്ങി വീട്ടിലേക്ക് പോകുന്ന മമ്മിക്കയുടെ ചിത്രം നാട്ടുകാര്‍ക്ക് സുപരിചിതമാണ്. നിമിഷ നേരം കൊണ്ടാണ് അറുപത് വയസ്സ് കഴിഞ്ഞ നല്ല ചുറു ചുറുക്കുള്ള മോഡലായി മമ്മിക്ക മാറിയത്. ഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായാണ് അണിയറപ്രവര്‍ത്തകര്‍ മമ്മിക്കയെ മോഡലാക്കിയത്.

Related Articles

Back to top button