InternationalLatest

ബഹിരാകാശത്ത് അലുമിനിയം ഉപയോഗം ; ഗവേഷണത്തിനൊരുങ്ങി യു.എ.ഇ

“Manju”

ബഹിരാകാശത്ത് അലുമിനിയം ഉപയോഗിക്കുന്നത് സംബന്ധിച്ച ഗവേഷണത്തിനൊരുങ്ങി യു... ബഹിരാകാശത്ത് കൂടുതല്‍ അത്യാധുനിക ഗവേഷണത്തിന് തയ്യാറെടുക്കുകയാണ് സംഘം. ഡയറക്ടര്‍ ജനറല്‍ സലിം അല്‍ മാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജെബല്‍ അലിയിലെ ഇ.ജി..യിലെത്തിയത്. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അബ്ദുല്‍ നാസര്‍ ബിന്‍ കല്‍ബാനും മറ്റ് സാങ്കേതികവിദഗ്ധരും ചേര്‍ന്ന് സലിം അല്‍ മാരിയെ സ്വീകരിച്ചു. സംഘം ഇ.ജി..യുടെ അത്യാധുനിക ഗവേഷണവികസന സൗകര്യങ്ങളും ലബോറട്ടറികളും സന്ദര്‍ശിച്ചു. ബഹിരാകാശ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും നിര്‍മിക്കുന്നതിന് ഈ രണ്ട് സ്ഥാപനങ്ങളും സഹകരിച്ച്‌ പ്രവര്‍ത്തിക്കും.

മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അടുത്ത ബഹിരാകാശ പേടക നിര്‍മാണത്തില്‍ ഇ.ജി.. ലോഹം ഉപയോഗിക്കുന്നതും ഉയര്‍ന്നനിലവാരമുള്ള യന്ത്രസാമഗ്രികള്‍, ഫാബ്രിക്കേഷന്‍ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഭാവിസാധ്യതകള്‍ ഇരുവരും ചര്‍ച്ചചെയ്തു.

Related Articles

Back to top button