IndiaLatest

ബാഡ്മിന്റണ്‍ താരങ്ങളുമായി സംവദിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: തോമസ് കപ്പിലും യൂബര്‍കപ്പിലും ഇന്ത്യയ്ക്കായി കളിച്ച ബാഡ്മിന്റണ്‍ താരങ്ങളോട് സംവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളി താരം എച്ച്‌ എസ് പ്രണോയിയും എം ആര്‍ അര്‍ജ്ജുനുമടക്കമുള്ള താരങ്ങളുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.

തോമസ് കപ്പില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടിയ ഇന്ത്യന്‍ താരങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു. കളിയുടെ വിവിധ തലങ്ങളെക്കുറിച്ചും അനുവഭങ്ങളെക്കുറിച്ചും കളിക്കാര്‍ മനസുതുറന്നുവെന്നും ബാഡ്മിന്‍റണ്‍ താരങ്ങളുടെ നേട്ടത്തില്‍ രാജ്യം ഒന്നാകെ അഭിമാനം കൊള്ളുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.

തോമസ് കപ്പില്‍ ചരിത്രനേട്ടം കൊയ്ത താരങ്ങളോട് മത്സരശേഷം ഇന്ത്യയിലെത്തിയ ഉടനെ മത്സരത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്തണമെന്ന് പറഞ്ഞിരുന്നു. കായികയിനങ്ങളില്‍ പങ്കെടുക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കും അവര്‍ക്ക് നേതൃത്വം നല്‍കിയ പരിശീലകര്‍ക്കും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിരുന്നു. ജേതാക്കള്‍ക്ക് ഒരു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.

ആദ്യമായാണ് ഇന്ത്യയുടെ ബാഡ്മിന്റണ്‍ ടീം തോമസ് കപ്പ് നേടുന്നത്. കഴിഞ്ഞ 14 തവണയും ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ 3-0ന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ജയിച്ചത്. തായ്ലാന്‍ഡിലെ ഇംപാക്‌ട് അരീനയിലായിരുന്നു മത്സരം.

Related Articles

Back to top button