InternationalLatest

സൗദിയുടെ ആഭ്യന്തര വിമാന സര്‍വ്വീസില്‍ വനിതാ ജീവനക്കാരും

“Manju”

 

ജിദ്ദ: സൗദിയിലെ ബജറ്റ് എയര്‍ലൈനായ ഫ്ളൈഅദീല്‍, പൂര്‍ണമായും വനിതാ ജീവനക്കാരുമായി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. എയര്‍ലൈനിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ‘സൗദി വ്യോമയാന ചരിത്രത്തില്‍ ആദ്യമായി സ്ത്രീ ജീവനക്കാരുമായി ഫ്ളൈഅദീല്‍ ആദ്യത്തെ ഫ്ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. ഏറ്റവും പുതിയ T320 എയര്‍ക്രാഫ്റ്റിന്റെ 117 വിമാനത്തില്‍ ജീവനക്കാരില്‍ ഭൂരിഭാഗവും സൗദി വനിതകളുമായാണ് ജിദ്ദയില്‍നിന്നും വിമാനം കഴിഞ്ഞ ദിവസം പറന്നുയര്‍ന്നത്.
വ്യോമയാനവുമായി ബന്ധപ്പെട്ട പല സ്ഥാനങ്ങളിലും ദീര്‍ഘകാലം പുരുഷന്‍മാരാണ് ആധിപത്യം പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ പല സ്ത്രീകളും സ്വയം കരിയറുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏഴ് പേരടങ്ങുന്ന ‘117 വിമാനത്തില്‍ സഹ പൈലറ്റായത് സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് കൂടിയായ യാരാ ജാന്‍ എന്ന 23 കാരിയാണ്

Related Articles

Back to top button