KeralaLatest

പി.ജി. ദന്തൽ കോഴ്സ്: ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ

“Manju”

തിരുവനന്തപുരം : സംസ്ഥാനത്തെ ഗവൺമെന്റ് ദന്തൽ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023 – ലെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ആഗസ്റ്റ് 10 മുതൽ ലഭ്യമാക്കിയിട്ടുണ്ട്.
പി.ജി. ദന്തൽ കോഴ്സിലേക്ക് അപേക്ഷ നൽകിയവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും ആഗസ്റ്റ് 10 മുതൽ 14 രാവിലെ 10 മണിക്ക് മുൻപായി www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓപ്ഷൻ നൽകണം. ആഗസ്റ്റ് 14 രാവിലെ 10 മണിവരെ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി അന്ന് തന്നെ താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 – 2525300.

Related Articles

Back to top button