Sports

ഫിഫ ലോകകപ്പ്: ഖത്തറിൽ  കാത്തിരിക്കുന്നത് കോടികളുടെ സമ്മാന തുക

“Manju”

ഖത്തറിൽ ഈ വർഷം അവസാനം ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഗൾഫ് രാജ്യങ്ങളിൽ നടന്നിട്ടുളളതിൽ വച്ച് ഏറ്റവും ഏറ്റവും വലിയ കായിക മാമാങ്കമായിരിക്കും. ഫിഫ ലോകകപ്പിന് യോഗ്യത നേടുക എന്നത് എല്ലാ രാജ്യത്തിന്റെയും സ്വപ്നമാണ്. 2022 ലെ ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ദിവസങ്ങൾക്ക് മുമ്പ് ദോഹയിൽ നടന്നിരുന്നു. എന്നാൽ കായിക മാമാങ്കത്തിൽ മത്സരിക്കുന്ന ടീമുകൾക്ക് ലഭിക്കുന്ന പ്രൈസ് മണി എത്രയാണെന്ന ആകാംക്ഷയിലാണ് കായികലോകം.

ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നതിന് ഓരോ ടീമിനും 1.5 മില്യൺ ഡോളർ(ഏകദേശം 11 കോടി രൂപ) ആണ് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ, തുക വർദ്ധിക്കുകയും 9 മില്യൺ ഡോളറായി(68 കോടി രൂപ) ഉയരുകയും ചെയ്യും. റൗണ്ട് ഓഫ് 16ൽ എത്തുന്ന ടീമുകൾക്ക് 13 മില്യൺ ഡോളറും(98 കോടി രൂപ) ക്വാർട്ടർ ഫൈനലിൽ എത്തുന്ന ടീമുകൾക്ക് 17 മില്യൺ ഡോളറും(130കോടി രൂപ) ലഭിക്കും.

ടൂർണമെന്റിൽ നാലാമതെത്തുന്ന ടീമിന് 25 മില്യൺ ഡോളറും(190 കോടി രൂപ) മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 27 മില്യൺ ഡോളറും(190 കോടി രൂപ) ലഭിക്കും. റണ്ണേഴ്സ് അപ്പിന് 30 മില്യൺ ഡോളറും(205 കോടി രൂപ) 2022ലെ ഫിഫ ലോകകപ്പ് വിജയിക്ക് 42 മില്യൺ ഡോളറും(320കോടി രൂപ) ലഭിക്കും.

ഫിഫ ലോകകപ്പ് ഗ്രൂപ്പ്
ഗ്രൂപ്പ് എ: ഖത്തർ (ആതിഥേയർ), ഇക്വഡോർ, സെനഗൽ, നെതർലൻഡ്സ്

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വെയിൽസ്/സ്‌കോട്ട്‌ലൻഡ്/ഉക്രെയ്ൻ

ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്

ഗ്രൂപ്പ് ഡി: ഫ്രാൻസ്, പെറു/ഓസ്ട്രേലിയ/യുഎഇ, ഡെൻമാർക്ക്, ടുണീഷ്യ

ഗ്രൂപ്പ് ഇ: സ്‌പെയിൻ, കോസ്റ്റാറിക്ക/ന്യൂസിലാൻഡ്, ജർമ്മനി, ജപ്പാൻ

ഗ്രൂപ്പ് എഫ്: ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ

ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ

ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ

ഫിഫ ലോകകപ്പ് 2022 നവംബർ 21ന് ദോഹയിൽ തുടക്കമാകും. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഡിസംബർ 18ന് നടക്കും. ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നവംബർ 21 മുതൽ ഡിസംബർ 2 വരെ നടക്കും. ഗ്രൂപ്പ് ഘട്ടമായ 16ാം റൗണ്ട് മത്സരങ്ങൾ ഡിസംബർ 3 മുതൽ 6 വരെ നടക്കും.

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഡിസംബർ 9 മുതൽ 10 വരെ നടക്കും. സെമിഫൈനൽ മത്സരങ്ങൾ ഡിസംബർ 13,14 തീയതികളിലും നടക്കും. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം 17ന് നടക്കും. ലോക ജേതാവിനെ നിശ്ചയിക്കുന്ന കലാശ പോരാട്ടം ഡിസംബർ 18നും നടക്കും.

Related Articles

Back to top button