LatestSports

ആ കാല്‍ക്കല്‍ ഒന്നു തൊടാന്‍; റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിംഗിനിടെ കോഹ്ലി ആരാധകന്‍ സ്‌റ്റേഡിയത്തിലേക്ക് ഓടിക്കയറി

“Manju”

ബെംഗലൂരു: ഐപിഎല്ലില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരു ആവേശ ജയവുമായി തിരിച്ചു കയറിയെങ്കിലും മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഓടിക്കയറി. പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആര്‍സിബിക്കായി വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ പിച്ചിന് മധ്യത്തിലെത്തി വിരാട് കോലിയുടെ കാല്‍ക്കല്‍ വീണു, പിന്നീട് ആലിംഗനം ചെയ്തു. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഇയാളെ കോലിയില്‍ നിന്ന് തള്ളി മാറ്റിയാണ് ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത്.

ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ ആര്‍സിബി അവസാന ഓവറില്‍ നാലു വിക്കറ്റിന്റെ ആവേശജയം സ്വന്തമാക്കിയിരുന്നു. റണ്ണെടുക്കും മുമ്പെ ലൈഫ് കിട്ടിയ കോലിയായിരുന്നു ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മുന്‍നിരയില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും ഗ്ലെന്‍ മാക്‌സ്വെല്ലും കാമറൂണ്‍ ഗ്രീനുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 49 പന്തില്‍ 76 റണ്‍സടിച്ചാണ് പുറത്തായത്. 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.

 

Related Articles

Back to top button