IndiaLatest

സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു

“Manju”

മുംബൈ : ആഴ്ചയുടെ ആദ്യ ദിവസം രാജ്യത്ത് ഓഹരിവിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 38 പോയിന്റും നിഫ്റ്റി 51 പോയിന്റും ഇടിഞ്ഞു. 37.38 പോയിന്റ് അഥവ 0.07 ശതമാനം കുറവില്‍ 54,288.61ലാണ് ബി എസ് ഇ ക്ലോസ് ചെയ്തത്.

ഇന്ന് ഉയര്‍ന്ന നില 54,931.30ഉം കുറഞ്ഞത് 54,191.55ഉം ആയിരുന്നു. എന്‍ എസ് ഇ നിഫ്റ്റി 51.45 പോയിന്റ് അഥവ 0.32 ശതമാനം ഇടിഞ്ഞ് 16,214.70ലാണ് അവസാനിച്ചത്. സെന്‍സെക്‌സില്‍ ടാറ്റ സ്റ്റീല്‍ (12.53 ശതമാനം), അള്‍ട്രാ ടെക്ക് സിമന്റ്, ഐ ടി സി, പവര്‍ ഗ്രിഡ്, എച്ച്‌ ഡി എഫ് സി, എച്ച്‌ ഡി എഫ് സി ബേങ്ക്, എച്ച്‌ സി എല്‍ ടെക്‌നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ക്ക് നഷ്ടം സംഭവിച്ചു.

Related Articles

Back to top button