India

ഹ്യൂഗ് എഡ്മീഡ്സ് കുഴഞ്ഞുവീണു, ഐപിഎല്‍ ലേലം നിര്‍ത്തിവെച്ചു

“Manju”

ബെംഗളൂരു: ഐപിഎല്‍ പുതിയ സീസണിലേക്കുള്ള മെഗാ താരലേലം താത്കാലികമായി നിര്‍ത്തിവെച്ചു. ലേലത്തിന് നേതൃത്വം നല്‍കിയ ഹ്യൂഗ് എഡ്മീഡ്സ് വേദിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ലേലം താത്കാലികമായി നിര്‍ത്തിവെച്ചത്. എഡ്‌മിഡ്‌സിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലേലം 3.30ന് പുനരാരംഭിക്കും.

അതേസമയം, 10 ടീമുകള്‍ക്കായി 600 ക്രിക്കറ്റ് താരങ്ങളാണ് ലേലപ്പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ളത്. ഇതില്‍ 228 പേര്‍ വിവിധ ദേശീയ ടീമുകള്‍ക്കായി കളിച്ചവരാണ്. ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

2 കോടി അടിസ്ഥാന വിലയുള്ള മാര്‍ക്വീ താരങ്ങളുടെ ലേലം പൂര്‍ത്തിയായി.12.25 കോടി നേടിയ ശ്രേയസ് അയ്യരാണ് നിലവില്‍ ഏറ്റവും കൂടിയ തുകയ്ക്ക് ലേലത്തില്‍ പോയത്. കെകെആറാണ് താരത്തെ സ്വന്തമാക്കിയത്.

 

Related Articles

Back to top button