IndiaKeralaLatestThiruvananthapuram

ഗുഡ് ലക്ക് സഖിയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന തെലുങ്ക് ചിത്രം ‘ഗുഡ് ലക്ക് സഖി’ ടീസര്‍ എത്തി. ദേശീയ അവാര്‍ഡ് ജേതാവായ നാഗേഷ് കുക്കുനൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായി കീര്‍ത്തി പ്രത്യക്ഷപ്പെടുന്നു. ആദി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്ണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം എത്തുന്നത്. ഭാഗ്യമില്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയായി മുദ്ര കുത്തപ്പെടുന്ന സഖിയുടെ ജീവിതമാണ് പ്രമേയം. ഷൂട്ടിങ് കോച്ചായ ജഗപതി ബാബുവിന്റെ കഥാപാത്രം സഖിയുടെ ഗ്രാമത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സുധീര്‍ ചന്ദ്ര പരാരി നിര്‍മിക്കുന്ന ചിത്രത്തിന് ദേവി പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. ‘പെന്‍ഗ്വിന്‍’ ആയിരുന്നു കീര്‍ത്തി സുരേഷിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസായിരുന്നു ചിത്രം. ഗുഡ് ലക്ക് സഖിയും ഒടിടി റിലീസാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button