IndiaLatest

പൊതുമേഖല ബാങ്കുകളുടെ ലാഭവിഹിതം വര്‍ദ്ധിച്ചു

“Manju”

രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലാഭവിഹിതത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വായ്പ വളര്‍ച്ചയോടൊപ്പം പൊതുമേഖല ബാങ്കുകളില്‍ ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടത് ലാഭവിഹിതം വര്‍ദ്ധിക്കാന്‍ ബാങ്കുകളെ സഹായിച്ചു. ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ മികച്ച ലാഭവിഹിതം പ്രഖ്യാപിച്ചത്. ഡിവിഡന്റ് ഇനത്തില്‍ സര്‍ക്കാറിന് 8000 കോടി രൂപ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

എസ്ബിഐയില്‍ നിന്ന് മാത്രം 3,600 കോടി രൂപയാണ് സര്‍ക്കാറിന് ലഭിക്കുന്ന ലാഭവിഹിതം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. കൂടാതെ, യൂണിയന്‍ ബാങ്കില്‍ നിന്ന് 1,084 കോടി രൂപയും കനറാ ബാങ്കില്‍ നിന്ന് 742 കോടി രൂപയും സര്‍ക്കാറിന് ലഭിക്കും. ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍ നിന്ന് 600 കോടി രൂപയാണ് സര്‍ക്കാറിന് ലഭിക്കുക.

Related Articles

Back to top button