LatestThiruvananthapuram

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

“Manju”

തിരുവനന്തപുരം: മികച്ച സിനിമയും നടീ-നടന്മാരും ആരെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിയ്‌ക്ക് സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കടുത്ത മത്സരമാണ് ഇക്കുറി നടന്നത്. മികച്ച നടനായി മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ മുന്‍നിര നായകര്‍ക്കൊപ്പം പ്രിഥ്വിരാജ്, പ്രണവ് , ദുല്‍ഖര്‍, എന്നീ യുവതാരങ്ങളും മാറ്റുരയ്ക്കുന്നുണ്ട്. മികച്ച നടിയ്ക്കായി ഗ്രേസ് ആന്റണി, പാര്‍വ്വതി തിരുവോത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ തമ്മിലാണ് മത്സരം. ഇതിന് പുറമേ മഞ്ജുവാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, ഉര്‍വ്വശി, മജ്ഞു പിള്ള എന്നിവരുടെ ചിത്രങ്ങളും മത്സരത്തിനുണ്ട്.

ഇക്കുറി 140 സിനിമകളാണ് മത്സരത്തിനെത്തിയത്. ഇതില്‍ നിന്നും 45 ചിത്രങ്ങളാണ് അന്തിമ ജൂറിയ്ക്ക് മുന്‍പില്‍ എത്തിയിട്ടുള്ളത്. മുന്‍നിര – യുവതാരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നു എന്നതാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ഇക്കുറിയുള്ള പ്രത്യേകത.

Related Articles

Back to top button