KeralaLatest

ഫോട്ടോഗ്രാഫര്‍’ പുനലൂര്‍ രാജന് ആദരാഞ്ജലി അര്‍പ്പിച്ച്‌ മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന് ആദരാഞ്ജലി അര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെ പിന്തുടര്‍ന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറായിരുന്നു പുനലൂര്‍ രാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

ബഷീര്‍, എസ്.കെ, എം ടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദര്‍ഭങ്ങള്‍ ചിത്രങ്ങളിലൂടെ രാജന്‍ അനശ്വരമാക്കി. ഇ എം. എസ് ഉള്‍പ്പെടെയുള്ള സമുന്നത രാഷ്ട്രീയ നേതാക്കളെയും രാജന്‍ ക്യാമറയുമായി പിന്തുടര്‍ന്നിരുന്നു. സാഹിത്യകാരന്മാരുമായി എന്ന പോലെ ഇടതുപക്ഷ നേതാക്കളുമായും അദ്ദേഹം ഉറ്റബന്ധം പുലര്‍ത്തി. ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളുടെ സാധ്യതകള്‍ ഇത്രയധികം പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകര്‍ നമുക്ക് അധികമില്ല. സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button