Uncategorized

വനിതാദിനത്തില്‍ കരമനയാറിന് പുതുജീവനേകാന്‍ നര്‍ത്തകിമാര്‍

“Manju”

തിരുവനന്തപുരം: പ്രശസ്ത കഥക് നര്‍ത്തകി , കൊറിയോഗ്രാഫര്‍ തുടങ്ങിയ മേഖലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരിയാണ് ഡോ.പാലിചന്ദ്ര.സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും ഗീതഗോവിന്ദം ചിത്രീകരണത്തിനായി കേരളത്തില്‍ എത്തിയ നര്‍ത്തകിക്കും സംഘത്തിനും കേരളത്തില്‍ നേരിടേണ്ടിവന്നത് വളരെ അതികം അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. പുളിയറക്കോണത്തിന് അടുത്ത് കരമനയാറിന്റെ തുടക്കത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കുമ്പോഴാണ് ആ കാഴ്ച്ച അവര്‍ കണ്ടത്. നിറയെ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും അഴുക്കുകളുമാണ് അവര്‍ക്ക് കാണേണ്ടിവന്നത്.
ഡാന്‍സ് ഷൂട്ടിനായി കുറച്ചുഭാഗം വൃത്തിയാക്കിയ അവര്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാവിലെ എട്ടു മുതല്‍ 11 വരെ പുഴ വൃത്തിയാക്കാന്‍ തീരുമാനിച്ചു. വിവരം അറിഞ്ഞ വിളപ്പില്‍ പഞ്ചായത്തിന്റെ വനിതാ പ്രസിഡന്റ് ലില്ലി മോഹനും മൈലമൂട് വാര്‍ഡിലെ അംഗം സൂസി ബീനയും ഈ ഉദ്യമത്തോട് തങ്ങള്‍ സര്‍വഥാ സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തു.
അങ്ങനെ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന് രാവിലെ എട്ടുമണി മുതല്‍ 11 മണിവരെ നൃത്ത വിദ്യാര്‍ഥിനികളും തദേശവാസികളും ചേര്‍ന്ന് ഒരു കിലോമീറ്റര്‍ ഓളം ദൂരം പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി മാറ്റുകയാണ് . ഭാവിയില്‍ കൂടുതല്‍ ആളുകള്‍ ഇത് ചെയ്യുവാന്‍ തങ്ങളുടെ ഇടപെടല്‍ പ്രേരകം ആകുമെന്ന് വിദ്യാര്‍ഥിനികള്‍ കരുതുന്നു.

Related Articles

Back to top button