EnglishLatest

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു, കേന്ദ്ര മന്ത്രിതല സമിതി യോഗം ഇന്ന്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: കൊവിഡ് ശമനമില്ലാതെ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിതല സമിതിയുടെ യോഗം അല്പസമയത്തിനകം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ അദ്ധ്യക്ഷതിലാണ് യോഗം ചേരുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. ഒപ്പം മരണവും.
ഡല്‍ഹി,ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. മരിച്ചവരുള്‍പ്പെടെ പലരുടെയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇത് സമൂഹവ്യാപനത്തിലേക്കാണ് വിരള്‍ ചൂണ്ടുന്നത്. എന്നാല്‍ രാജ്യത്ത് സമൂഹവ്യാപനം ഇല്ല എന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button