KeralaLatest

ചൊക്ലി സ്വദേശിയായ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

“Manju”

 

ചൊക്ലി: ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറെയാണ് ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊക്ലി നിടുംമ്പ്രം വയലിൽ പീടികയ്ക്ക് സമീപം കിഴക്കെ നെല്ലാച്ചേരി സദാശിവ(48) നെയാണ് കഴിഞ്ഞ ദിവസം രാവിലെ മലപ്പുറം മുണ്ടപറമ്പ് ദേശീയ പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സഹായി കൂടിയായ ബന്ധുവാണ് മരണ വിവരം അറിയിക്കുന്നത്. ഉറക്കത്തിൽ മരണം സംഭവിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. മഞ്ചേരി ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം പാനൂർ വളള്യായി വാതക ശ്മശാനത്തിൽ സംസ്ക്കരിച്ചു. ഭാര്യ: റോജ. മക്കൾ: അർച്ചന (വിദ്യാർത്ഥി എൻ.എ.എം കോളജ് കല്ലിക്കണ്ടി), അനഘ, അരുണ്യ (ഇരുവരും വിദ്യാർത്ഥികൾ രാമവിലാസം ഹയർ സെക്കന്ററി സ്ക്കൂൾ ചൊക്ലി.

Related Articles

Back to top button