KeralaLatestWayanad

കല്പറ്റ ഗീതാ സ്റ്റേഴ്സിന്റെ ടെക്സ്റ്റയില്‍ ഷോപ്പിന് തിരിതെളിയിച്ചു.

“Manju”
കല്പറ്റ ഗീതാ സ്റ്റേഴ്സ് രണ്ടാമത്തെ ടെക്സ്റ്റയില്‍ ഷോപ്പിന്  തിരി തെളിക്കുന്ന ചടങ്ങില്‍ സ്വാമി ചൈതന്യ ജ്ഞാനതപസ്വി കുടുംബാംഗങ്ങളോടൊപ്പം

വയനാട് : കല്പറ്റ ഗുരുദീപ്തത്തില്‍ പി.കെ. ജയരാജിന്റെ ഉടമസ്ഥതയിലുള്ള ഗീതാ സ്റ്റോഴ്സിന്റെ രണ്ടാമത്തെ ടെക്സ്റ്റയില്‍സ് ഷോപ്പിന് ഞായറാഴ്ച (03-03-2024) രാവിലെ 11.30 ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി തിരിതെളിച്ചു. ശാന്തിഗിരി ആശ്രമം വയനാട് ഏരിയ ചീഫ് ജനനി അഭേദ ജ്ഞാനതപസ്വിനി, ഹെഡ് ജനനി രേണുരൂപ ജ്ഞാനതപസ്വിനി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായിരുന്നു.

ജനനി അഭേദ ജ്ഞാനതപസ്വിനി, ജനനി രേണുരൂപ ജ്ഞാനതപസ്വിനി എന്നിവര്‍ പുതിയ ഷോറൂമില്‍ തിരിതെളിക്കുന്നു.

മാര്‍ച്ച് 14 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.  ശാന്തിഗിരി ആശ്രമം ഉപദേശക സമിതിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ അഡ്വൈസര്‍ ആണ് പി.കെ. ജയരാജ്.

Related Articles

Back to top button