KeralaLatest

കുരുന്നുകള്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍

“Manju”

ഇന്ന് സ്കൂളിലെത്തുന്ന കുരുന്നുകള്‍ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ എന്ന അഭിസംബോധനയോടെയാണ് താരത്തിന്റെ ആശംസ. ‘പുതിയൊരു അദ്ധ്യയന വര്‍ഷം ആരംഭിക്കുകയാണ്. പുത്തനുടുപ്പും പുതിയ പുസ്തകങ്ങളും കളിസ്ഥലവുമൊക്കെ നമുക്ക് കിട്ടുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു മഹാമാരിയുടെ പിടിയിലായിരുന്നു ലോകം.

അതുകൊണ്ട് സാധാരണ രീതിയില്‍ സ്കൂളില്‍ വരാനോ അദ്ധ്യാപകരെ കണ്ട് ക്ലാസിലിരിക്കാനോ ചിരിച്ചുല്ലസിക്കാനോ പറ്റിയില്ല. എന്തൊരു സങ്കടമായിരുന്നല്ലേ. അപ്പോഴും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈനിലൂടെയും ഡിജിറ്റല്‍ ക്ലാസുകളിലൂടെയുമൊക്കെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.

അതുകൊണ്ട് ഒരാളുടെയും പഠനം മുടങ്ങിയില്ല. ഇത്തവണ കൊവിഡ് രോഗം ഏറക്കുറെ ശമിച്ചിരിക്കുന്നു. അതുകൊണ്ട് ക്ലാസുകള്‍ എല്ലായിടത്തും സാധാരണ നിലയില്‍ നടക്കും. എല്ലായിടത്തും സ്മാര്‍ട്ട് ക്ളാസ് മുറികളുണ്ട്. ആനിമേഷന്‍ ചിത്രങ്ങളും ഒക്കെ ഉപയോഗിച്ചായിരിക്കും അദ്ധ്യാപകര്‍ ക്ലാസെടുക്കുക. പഠനത്തിനൊപ്പം കലാപ്രവര്‍ത്തനത്തിലും കായിക വിനോദങ്ങളിലും ഏര്‍പ്പെടണം‘.- മോഹന്‍ലാല്‍ പറഞ്ഞു.

 

Related Articles

Back to top button