KeralaLatestThiruvananthapuram

കോവിഡ് ആശങ്ക വീണ്ടും

“Manju”

സിന്ധുമോൾ. ആർ

കോവിഡ് ആശങ്ക വീണ്ടും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 10 ശതമാനത്തിന് താഴെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ ഇന്നലെ 10 ശതമാനത്തിന് മുകളിലേക്ക് എത്തി. ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് ഉയരുന്നത് സംസ്ഥാനത്തെ വീണ്ടും ആശങ്കപ്പെടുത്തുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിന് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെയെത്തിയിരുന്നു. എന്നാല്‍ ഇന്നലത്തെ പ്രതിദിന കണക്കില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ശതമാനത്തിന് മുകളിലേക്കെത്തി. ഇന്നലെ 10.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞതായി ആരോഗ്യ വകുപ്പിന്റെ പ്രതിവാര കണക്കിലും വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ അവസാന വാരത്തെ അപേക്ഷിച്ച്‌ നവംബറില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നൂറ് പേരെ പരിശോധിക്കുമ്പോള്‍ 31 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഇപ്പോള്‍‌ ഇത് 16 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലെത്തിയത് സംസ്ഥാനത്തെ വീണ്ടും ആശങ്കപ്പെടുത്തുകയാണ്. രോഗം അതി തീവ്രം പടര്‍ന്നു പിടിക്കുന്ന ക്ലസ്റ്ററുകളിലെ രോഗ വ്യാപനം ശമിക്കുന്നുവെന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. ആകെ ഉണ്ടായിരുന്ന 610 ക്ലസ്റ്ററുകളില്‍ 417-ലും രോഗവ്യാപനം ശമിച്ചു. ഇനി 193 ക്ലസ്റ്ററുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അതേസമയം അതി തീവ്രമായി രോഗം പടരുന്ന സാഹചര്യം ഒഴിവായെങ്കിലും ജാഗ്രത തുടരാന്‍ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

Related Articles

Back to top button