InternationalLatest

ഇരുപത് വര്‍ഷത്തിന് ശേഷം പെറ്റമ്മയെ തിരിച്ചറിഞ്ഞ് യുവാവ്

“Manju”

 

അമേരിക്കയിലെ യൂട്ടായിലെ ഇരുപതുകാരന് അപ്രതീക്ഷിതമായിരുന്നു ആ ജന്മദിന സന്ദേശം. ഏറെ നാളായി തന്റെ പെറ്റമ്മയെ തേടി നടന്ന ബെഞ്ചമിന്‍ ഹള്‍ബെര്‍ഗിന് അമ്മയെ തിരിച്ചു കിട്ടിയ ആ നിമിഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.
കുട്ടിക്കാലം മുതല്‍ക്കേ താന്‍ ദത്തെടുക്കപ്പെട്ടതാണെന്ന് തന്റെ വളര്‍ത്ത് മാതാപിതാക്കളായ ഏഞ്ചലയില്‍ നിന്നും ബ്രയാന്‍ ഹല്ലെബര്‍ഗില്‍ നിന്നും ബെഞ്ചമിന്‍ മനസിലാക്കിയിരുന്നു. ഓര്‍മ്മ വച്ച നാള്‍ മുതല്‍ അതിനാല്‍ തന്റെ പെറ്റമ്മയെ കണ്ടെത്തണമെന്ന് അതിയായി ബെഞ്ചമിന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. 20 വര്‍ഷം മുമ്ബ് ബെഞ്ചമിനെ ദത്തെടുക്കാന്‍ വിട്ടുകൊടുത്ത അവന്റെ മാതാവും മകനെ കുറിച്ച്‌ ഓര്‍ത്താണ് ഇത്രയും നാള്‍ ജീവിച്ചത്.
കുഞ്ഞിനെ ദത്ത് നല്‍കിയ ശേഷവും വര്‍ഷങ്ങളോളം അവനെ കുറിച്ച്‌ ഏഞ്ചലയില്‍ നിന്നും ബ്രയാന്‍ ഹല്ലെബര്‍ഗില്‍ നിന്നും ഹോളി ഷിയറര്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നു. എന്നാല്‍ ദത്തെടുക്കല്‍ ഏര്‍പ്പെടുത്തിയ സ്ഥാപനം പൂട്ടിയതോടെയാണ് മകനെ കുറിച്ചുള്ള വിവരങ്ങള്‍ ഹോളിക്ക് ലഭിക്കാതായത്. അതേസമയം ബെഞ്ചമിന്‍ മാതാവിനെ വിവിധ മാര്‍ഗങ്ങളിലൂടെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. പലതവണ തന്റെ വളര്‍ത്ത് മാതാപിതാക്കളോട് ഇതേക്കുറിച്ച്‌ സംസാരിക്കുകയും, കത്തുകള്‍ എഴുതി, ഒരു ദത്തെടുക്കല്‍ രജിസ്ട്രിയില്‍ പരിശോധന നടത്തുകയും ഒക്കെ ചെയ്തു. എന്നാല്‍ മാതാവിനെ കണ്ടെത്താന്‍ ബെഞ്ചമിന് നീണ്ട 20 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഹോളിക്ക് മകനെ ഇതിനും രണ്ട് വര്‍ഷം മുന്‍പ് തന്നെ കണ്ടെത്താന്‍ കഴിഞ്ഞു.
മകനെ ഫേസ്ബുക്കിലൂടെയാണ് ഹോളി കണ്ടെത്തിയത്. എന്നാല്‍ അവന് മുന്നിലെത്താന്‍ അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. കുറ്റബോധത്താലും, മകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മടിച്ച്‌ അവര്‍ ദൂരെ നിന്നും മകനെ കണ്ട് കഴിയാന്‍ തീരുമാനിച്ചു. എന്നാല്‍ അവന്റെ ഇരുപതാം ജന്മദിനത്തില്‍ ഒരു സന്ദേശം അയക്കുകയും ബെഞ്ചമിന് അമ്മയെ തിരിച്ചറിയാന്‍ അത് സഹായിക്കുകയുമായിരുന്നു. ബെഞ്ചമിന് അമ്മയുടെ സന്ദേശം ലഭിച്ചപ്പോള്‍ മറ്റൊരു അദ്ഭുതം കൂടി സംഭവിച്ചു. ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിലായിരുന്നു എന്നതായിരുന്നു അത്. സാള്‍ട്ട് ലേക്ക് സിറ്റിയിലെ സെന്റ് മാര്‍ക്ക് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഇരുവരുടേയും സീറ്റുകള്‍ തമ്മില്‍ ഏതാനും മീറ്ററുകളുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Related Articles

Back to top button