KeralaLatest

പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു.

“Manju”

 

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍..യുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. മിൽമയെ ജനകീയ വത്ക്കരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.  തിരുവനന്തപുരം ദേവസ്വം ബോർഡ് ചെയർമാനായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.  2001 ല്‍ ചടയമംഗലത്തു നിന്നും ജയിച്ചാണ് എം.എല്‍.. ആയത്. സി.പി.ഐ(എം.) കോട്ടയായിരുന്ന ചടയമംഗലത്തു നിന്നും ജയിച്ച ഏക കോൺഗ്രസ് സ്ഥാനാർത്ഥിയും പ്രയാർ ആണ്. തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ പങ്കെടുത്തശേഷം കൊല്ലത്തേക്കുള്ള യാത്രമധ്യേ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. വട്ടപ്പാറ എസ്.യു.റ്റി. ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

Related Articles

Back to top button