
രജിലേഷ് കെ.എം.
കൊവിഡ് 19 നെ പ്രതിരോധിക്കാനായി രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്. ഈ സമയം ആരോഗ്യ പ്രവർത്തകർക്കൊപ്പം കേരള പൊലീസിനെയും നമിച്ചേ മതിയാവൂ. കേരള പൊലീസിന്റെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് നടൻ ബിജു മേനോൻ ഫേസ് ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരു യാത്രയ്ക്കായുള്ള പാസിനായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ കാര്യാലയത്തിൽ താരം എത്തുന്നതും ഈ സഞ്ചാരത്തിൽ തിരിച്ചറിയുന്ന പൊലീസിന്റെ സേവനങ്ങളെ കുറിച്ചുമാണ് വീഡിയോയിൽ ബിജുമേനോൻ പങ്കുവെച്ചിരിക്കുന്നത്.
” മൃദുഭാവത്തോടും കർത്തവ്യ ബോധത്തോടും മുൻ കരുതലോടും കൂടി നാടിൻ്റെ രക്ഷക്കായ് പണിയെടുക്കുന്ന കേരളത്തിലെ ഒരോ പോലീസുകാരനും ആരോഗ്യ പ്രവർത്തകനും അവരുടെ കൂടുംബത്തിനും എന്റെ നിസ്വാർഥമായ നന്ദി…” എന്നും കുറിച്ചു.
ഒരു യാത്ര പാസിനായാണ് കമ്മീഷണർ ഓഫീസിലേക്ക് താൻ യാത്രയായത്. കുട്ടിക്കാലത്തും വളർന്നപ്പോഴും പൊലീസ് ഒരു വികാരമായിരുന്നു. പക്ഷേ കഥയിലും ചരിത്രത്തിലും എപ്പോഴും അവർ പ്രതിനായകർ മാത്രമായിരുന്നു, എന്നാൽ രണ്ട് പ്രളയവും നിപ്പയും കടന്ന് കൊവിഡ് ബാധയിൽ നടുങ്ങി നിൽക്കുന്ന നാടിന്റെ രക്ഷയ്ക്കായി കരുതന്റെയും കരുണയുടെയും രക്ഷാ കവചമൊരുക്കി അവർ നിൽക്കുകയാണ്. എരിയുന്ന ഈ വേനലിലും ആത്മസംതൃപ്തിയോടെ പണിയെടുക്കുന്ന അവരെ നമിക്കാതെ വയ്യെന്നും ബിജു മേനോൻ പറയുകയാണ്. താനും അടുത്തിടെ സിനിമയിൽ അയ്യപ്പൻ നായർ എന്ന പൊലീസുകാരനായെത്തി. നാടിന്റെ രക്ഷരാകുന്ന കേരളപൊലീസിന് തന്റെ ഒരു ബിഗ് സല്യൂട്ട്,