IndiaLatest

ഇറാനില്‍ നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യം

“Manju”

ഇറാനില്‍ നിന്നുള്ള കിവി പഴങ്ങളില്‍ രാജ്യത്തിന്റെ ജൈവ സുരക്ഷയ്ക്ക് ഭീഷണിയായ തരത്തില്‍ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇറക്കുമതി നിറുത്തിയത്. കീടനാശിനിയുടെ പരിധിയില്‍ കവിഞ്ഞ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാന് നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കീടനാശിനി ഉപയോഗം കുറയാത്ത പശ്ചാത്തലത്തിലാണ് കാര്‍ഷിക മന്ത്രാലയത്തിന്റെ നിരോധനം.

ഇറാനിയന്‍ ആപ്പിളുകളിലെയും കിവി പഴങ്ങളിലെയും കീടനാശിനി സാന്നിദ്ധ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഹിമാചല്‍ പ്രദേശില്‍ നിന്നുള്‍പ്പെടെയുള്ള കര്‍ഷകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇറാനിയന്‍ ആപ്പിളില്‍ കീടങ്ങളുടെ സാന്നിദ്ധ്യവും ശ്രദ്ധയില്‍പ്പെട്ടതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനില്‍ നിന്നുള്ള ആപ്പിള്‍ ചരക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന് മുന്നേ കീടനാശിനികളുടെയും പ്രാണികളുടെയും സാന്നിദ്ധ്യത്തെപ്പറ്റി വിശദമായ പരിശോധന നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഇറാനിയന്‍ ആപ്പിളുകള്‍ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാവുന്നതാണ് രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്നം. കിലോയ്ക്ക് 50 മുതല്‍ 60 രൂപ വരെയാണ് ഇറാനിയന്‍ ആപ്പിളിന്റെ വില. ഇത് പ്രാദേശിക ഉത്പന്നങ്ങളുടെ വിപണിയെ ബാധിക്കുന്നു.

Related Articles

Back to top button