InternationalLatest

നെയ്മറെ സാന്ത്വനപ്പിച്ച് കുഞ്ഞു കൈകള്‍

“Manju”

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെ പരാജയപ്പെട്ടപ്പോള്‍ തകര്‍ന്ന് നിന്ന നെയ്മറെ ആശ്വസിപ്പിക്കാന്‍ എത്തിയത് എതിര്‍ടീമിലെ താരത്തിന്റെ മകന്‍.മത്സരത്തിന് ശേഷം നെയ്മര്‍ മിഡ്ഫീല്‍ഡില്‍ നില്‍ക്കുമ്പോഴാണ് ക്രൊയേഷ്യ വിജയം ആഘോഷിക്കുന്നതിനിടയില്‍ നിന്ന് ഒരു കൊച്ചുകുട്ടിയെത്തി നെയ്മറെ ആശ്വസിപ്പിച്ചത്.

ക്രൊയേഷ്യന്‍ വിങ്ങര്‍ ഇവാന്‍ പെരിസിച്ചിന്റെ മകനായിരുന്നു നെയ്മറിന് അരികിലെത്തിയത്. തന്റെ ആഹ്ലാദപ്രകടനത്തില്‍ നിന്ന് മാറിനിന്ന് നെയ്മറെ ആശ്വസിപ്പിച്ചാണ് ഈ കൊച്ചു ഫുട്‌ബോള്‍ ആരാധകന്‍ മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്.ട്വിറ്ററില്‍ ഫുട്‌ബോള്‍ പ്രേമികള്‍ പെരിസിച്ചിന്റെ മകനെ അഭിനന്ദിക്കുകയാണ്. ബ്രസിലീനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ കഴിഞ്ഞ ദിവസം സെമിയില്‍ എത്തിയത്.

Related Articles

Back to top button