KeralaLatestThiruvananthapuram

കുശർക്കോട്ട് 2 പുതിയ റോഡുകൾ

“Manju”

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ കുശർക്കോട് വാർഡിൽ 69.75 ലക്ഷം രൂപ ചെലവിൽ രണ്ട് പുതിയ ടാർ റോഡുകൾ പൂർത്തിയായി.കാവ് നട_കന്യാകോട് റോഡ് 43 ലക്ഷം രൂപ ചെലവിലും കുന്നുംപുറം – പാളയത്തിൻകുഴി റോഡ് 26.75 ലക്ഷം രൂപ ചെലവിലുമാണ് റോഡ് രൂപപ്പെടുത്തി സംരക്ഷണ ഭിത്തിയും പാലവുമടക്കം നിർമ്മിച്ചും പാറപൊട്ടിച്ചു മാറ്റിയും മെറ്റിലിംഗ് ടാറിംഗ് അടക്കം പൂർത്തിയാക്കി രണ്ട് പുതിയ റോഡുകളും കുശർക്കോട് വാർഡിൽ യാഥാർത്യമായത്.നടവരമ്പ് മാത്രമുണ്ടായിരുന്ന കാവ് നട റോഡ് 4 ഘട്ടമായും നേരെയുള്ള നടവഴി പോലുമില്ലാതിരുന്ന പാളയത്തിൻ കുഴി റോഡ് 3 ഘട്ടവുമായാണ് പൂർത്തിയാക്കിയത് .പാളയത്തിൻകുഴി റോഡ് ടാറിംഗിന് ടാർ ഉരുക്കാതെ പ്രത്യേകതരം കോള ഉപയോഗിച്ചുള്ള കോൾഡ് ടാറിംഗ് ടെക്നോളജിയാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ചത്.രണ്ട് റോഡുകളുടെയും ഉത്ഘാടനം സഹകരണ- ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സി. ദിവാകരൻ എം.എൽ .എ അദ്ധ്യക്ഷനായിരുന്നു.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർമാൻ ലേഖ വിക്രമൻ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.മധു, പി.ഹരികേശൻ, ടി.ആർ.സുരേഷ് കുമാർ, ഗീതാകുമാരി സെക്രട്ടറി സ്റ്റാൻലി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button